മയക്കുമരുന്ന് കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
മനാമ: 39,000 ദീനാറിലധികം വില വരുന്ന മയക്കുമരുന്നുമായി വ്യത്യസ്ത കേസുകളിൽ രണ്ടുപേർ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാൾ എയർ കസ്റ്റംസ് പോർട്ട് വഴി മയക്കുമരുന്ന് അടങ്ങിയ ഒരു തപാൽ പാക്കേജ് ഇറക്കുമതി ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുകയുംചെയ്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 999 എന്ന ഓപറേഷൻസ് റൂമിലോ വിളിച്ച് വിവരമറിയിക്കണം. അല്ലെങ്കിൽ 996@interior.gov.bh എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

