4000 ദീനാർ വിലമതിക്കുന്ന സ്വർണക്കട്ടികൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
text_fieldsമനാമ: 4000 ദീനാർ വിലമതിക്കുന്ന സ്വർണക്കട്ടികൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. ഏഷ്യൻ വംശജരായ ഒരു സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. മനാമയിലെ ഒരു ജ്വല്ലറിയിൽനിന്നാണ് ഇരുവരും സ്വർണക്കട്ടി മോഷ്ടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വർണക്കട്ടിയും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

