Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ടി​നെ​യും,...

നാ​ടി​നെ​യും, പ്ര​വാ​സി​ക​ളെ​യും ത​ഴ​ഞ്ഞ ‘ആ​മ ബ​ജ​റ്റ്’ - ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
നാ​ടി​നെ​യും, പ്ര​വാ​സി​ക​ളെ​യും ത​ഴ​ഞ്ഞ ‘ആ​മ ബ​ജ​റ്റ്’ - ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ
cancel
Listen to this Article

മ​നാ​മ: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വെ​റും​ത​മാ​ശ​യാ​ക്കി മാ​റ്റി​യെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും വ​യ​റ്റ​ത്ത​ടി​ക്കു​ന്ന ഈ ​ബ​ജ​റ്റ് വെ​റും ‘സീ​റോ’ ആ​ണ്. നാ​ടി​ന് ഗു​ണ​മു​ള്ള എ​യിം​സോ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ, പ​ക​രം ക​ട​ലാ​മ​യെ നോ​ക്കാ​നും ക​ല്ലു​വാ​രാ​നും ഓ​രോ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് കേ​ര​ള​ത്തെ പ​രി​ഹ​സി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. വി​ഴി​ഞ്ഞം പ​ദ്ധ​തി​യെ തി​രി​ഞ്ഞു​നോ​ക്കാ​ത്ത കേ​ന്ദ്രം, നാ​ളി​കേ​ര​ത്തി​ന്റെ പേ​രി​ൽ വെ​റും വാ​ച​ക​ക്ക​സ​ർ​ത്ത് ന​ട​ത്തു​ക​യാ​ണ്.

കേ​ര​ള​ത്തി​ന്റെ വി​ക​സ​നം ആ​മ​യു​ടെ വേ​ഗ​ത​യി​ൽ മ​തി​യെ​ന്ന കേ​ന്ദ്ര​ത്തി​ന്റെ ഈ ​ഇ​ര​ട്ട​ത്താ​പ്പ് സ​ഹി​ക്കാ​നാ​വി​ല്ല. ചോ​ര​നീ​രാ​ക്കി നാ​ടി​ന് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ളെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും മി​ണ്ടാ​ത്ത ബ​ജ​റ്റ് തി​ക​ഞ്ഞ പ്ര​വാ​സി വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ റി​ച്ചി ക​ള​ത്തൂ​രേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം അ​ബൂ​ത്വാ​ലി​ബ്, ട്ര​ഷ​റ​ര്‍ ഷ​ഫീ​ഖ് സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
Next Story