Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കിയ, സിറിയ ഹെൽപ് ഡെസ്കുമായി പ്രവാസി വെൽഫെയർ
text_fieldsbookmark_border
മനാമ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ പ്രവാസി വെൽഫെയർ സിഞ്ച് പ്രവാസി സെന്ററിൽ ആരംഭിച്ച തുർക്കിയ സിറിയ ഹെൽപ് ഡെസ്കിന് ആവേശകരമായ പ്രതികരണം. കുട്ടികൾക്കും മുതിർന്നവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, പുതപ്പ്, ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ശനിയും ഞായറും കൂടി നടത്തുന്ന ഹെൽപ് ഡെസ്കുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 35597784, 36249805, 35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കൺവീനർ ഹാഷിം അറിയിച്ചു.
Next Story

