തുർക്കിയ-സിറിയ ഭൂകമ്പം: മൈത്രി ബഹ്റൈൻ ദുരിതാശ്വാസ സഹായം കൈമാറി
text_fieldsമൈത്രി ബഹ്റൈൻ ദുരിതാശ്വാസ സഹായം തുർക്കിയ എംബസിക്ക് കൈമാറിയപ്പോൾ
മനാമ: മൈത്രി ബഹ്റൈൻ, തുർക്കിയ-സിറിയ ദുരിതാശ്വാസ സഹായം തുർക്കിയ എംബസിക്ക് കൈമാറി. മൈത്രി അംഗങ്ങളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച സാധനങ്ങളാണ് കൈമാറിയത്.
പാദരക്ഷകൾ, ബ്ലാങ്കറ്റുകൾ തണുപ്പിനെ പ്രതിരോധിക്കുന്ന ജാക്കറ്റുകൾ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, അത്യാവശ്യ ഭക്ഷണ സാധനങ്ങൾ എന്നിവയാണ് ശേഖരിച്ചത്. മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സുനിൽ ബാബു, വൈസ് പ്രസിഡന്റ് സക്കീർഹുസൈൻ, ട്രഷറർ അബ്ദുൽബാരി, ജോ. സെക്രട്ടറി സലിം തയ്യിൽ, കോഓഡിനേറ്റർ നവാസ് കുണ്ടറ, എക്സിക്യൂട്ടിവ് അംഗം അൻസാരി കൊല്ലം, മൈത്രി അംഗങ്ങളായ സഹദ് സലിം നസ്റുല്ല നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായം എംബസിയിൽ എത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

