തുർക്കിയ ഭൂകമ്പം: താൽക്കാലിക വീടുകൾ പണിയുന്നതിന് ധാരണ
text_fieldsമനാമ: തുർക്കിയ ഭൂകമ്പത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി താൽക്കാലിക വീടുകൾ പണിയുന്നതിനുള്ള പദ്ധതിയിലേക്ക് കാഫ് ഹ്യൂമാനിറ്റേറിയൻ സംഭാവന നൽകി.ബഹ്റൈനിലെ തുർക്കിയ അംബാസഡർ ഐസൻ കാകീലിന്റെ സാന്നിധ്യത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് കാഫ് ഹ്യൂമാനിറ്റേറിയൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ് താരിഖ് ത്വാഹ അശ്ശൈഖിൽനിന്നും തുക ഏറ്റുവാങ്ങി.
ആർ.എച്ച്.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന താൽക്കാലിക വീടുകളുടെ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുള്ളതായി താരിഖ് ത്വാഹ വ്യക്തമാക്കി.ഭൂകമ്പത്തിൽ വീടുകൾ നഷ്ടപ്പെട്ട തുർക്കിയക്കാർക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കാൻ പദ്ധതി വഴി സാധിക്കുമെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി.ആർ.എച്ച്.എഫ്, കാഫ് ഹ്യൂമാനിറ്റേറിയൻ എന്നിവയുടെ സഹായഹസ്തങ്ങൾക്ക് തുർക്കിയ അംബാസഡർ പ്രത്യേകം നന്ദി പറഞ്ഞു.