Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ...

തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന് ഉ​ജ്വ​ല സ​മാ​പ​നം

text_fields
bookmark_border
തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന് ഉ​ജ്വ​ല സ​മാ​പ​നം
cancel
camera_alt

തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

സ​ലാ​ല: പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ൽ തും​റൈ​ത്ത്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ്രൗ​ഢ​മാ​യി ന​ട​ന്നു. വാ​ലി ഓ​ഫി​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ തും​റൈ​ത്ത്‌ ഡെ​പ്യൂ​ട്ടി വാ​ലി ശൈ​ഖ്‌ ഹൈ​തം സാ​ലം ഗ​രീ​ബി മു​ഖ്യാ​തി​ഥി​യാ​യി. ‘15 വ​ർ​ഷ​ത്തെ പ​ഠ​നം, ക​ഴി​വ്, വി​ജ​യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദോ​ഫാ​ർ പ്രൈ​വ​റ്റ് സ്കൂ​ൾ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്‌​ദു​ല്ല മു​ഹ​മ്മ​ദ്‌ സൈ​ദ്‌ ഗ​വാ​സ്‌, തും​റൈ​ത്ത് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗം മ​ഹ​ർ സൈ​ദ്‌ മു​ഹ​മ്മ​ദ്‌ മ​ഹി​യ മ​സ​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഹ​മ്മ​ദ്‌ സാ​ലം ത​ബൂ​ക്‌, സ്കൂ​ൾ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ അം​ഗം നീ​തീ​ഷ്‌ കു​മാ​ർ പി.​പി., എം.​പി. വി​നോ​ഭ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

സ്കൂ​ളി​ന്റെ 15 വ​ർ​ഷ​ത്തെ പ്ര​യാ​ണം ഉ​ൾ​ക്കൊ​ള്ളു​ന്ന ‘റി​ഫ്ല​ക്ഷ​ൻ’ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി വ​ർ​മ​ക്ക്‌ പ്ര​ത്യേ​ക ആ​ദ​രം അ​ർ​പ്പി​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും സി.​സി.​എ പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്ക്‌ മു​മ്പി​ൽ സ്കൂ​ളി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ച​താ​യി മാ​നേ​ജ്‌​മെ​ന്റ്‌ ക​മ്മി​റ്റി പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ​തി​ന​ഞ്ച്‌ വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ റ​സ്സ​ൽ മു​ഹ​മ്മ​ദ്, ഡോ. ​പ്ര​വീ​ൺ ഹ​ട്ടി, സ്കൂ​ളി​ന്റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, അ​ബ്ദു​ൽ സ​ലാം, അ​ബൂ​ബ​ക്ക​ർ കോ​യ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ, കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ്‌ ഡോ. ​കെ.​സ​നാ​ത​ന​ൻ, ഡോ. ​രാ​കേ​ഷ്‌ കു​മാ​ർ ജാ, ​മീ​ഡി​യ വ​ൺ റി​പ്പോ​ർ​ട്ട​ർ കെ.​എ.​സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക്‌ ഉ​പ​ഹാ​രം ന​ൽ​കി.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ൻ വി​ദ്യാ​ർ​ഥി​നി അ​ദ്വി​ക രാ​ജേ​ഷി​ന് ആ​ദ​രം ന​ൽ​കി. മു​ൻ പ്രി​ൻ​സി​പ്പ​ൽ എ​സ്‌.​കെ. തി​വാ​രി, ഹെ​ഡ്മി​സ്ട്ര​സ് രേ​ഖ പ്ര​ശാ​ന്ത്, അ​ധ്യാ​പ​ക​ർ, ഇ​ത​ര ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. കെ.​ജി ഡാ​ൻ​സ്, ഭം​ഗ്ര, വു​മ​ൺ എം​പ​വ​ർ​മെ​ന്റ് ഡാ​ൻ​സ്, തീം ​ഡാ​ൻ​സ്, നാ​ട​കം കൂ​ടാ​തെ സ​ലാ​ല​യി​ൽ നി​ന്നു​ള്ള വി​വി​ധ നൃ​ത്ത​സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബി​നു പി​ള്ള, ഷ​ജീ​ർ ഖാ​ൻ, പ്ര​സാ​ദ് സി ​വി​ജ​യ​ൻ രാ​ജേ​ഷ് പാ​ട്ടൊ​ന, ര​ക്ഷി​താ​ക്ക​ളാ​യ നി​സാം, അ​രു​ൺ, ഗാ​യ​ത്രി വി​നോ​ദ്, അ​ധ്യാ​പി​ക​മാ​രാ​യ സാ​നു ഹ​ർ​ഷ്, രേ​ഷ്മ സി​ജോ​യ്, സ​ഞ്ജു, രാ​ജി മ​നു, രാ​ജി കെ ​രാ​ജ​ൻ, ലി​ജ, ഷൈ​നി, ന​സ്രീ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Tumraith Indian School's 15th anniversary concludes on a high note
Next Story