വിശ്വാസപൂർവം ബുക്ക് ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു
text_fieldsനിസാമുദ്ദീൻ മദനി, അബ്ദുൽ കരീം, ഹസ്സൻ സഖാഫി
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷനൽ തലത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' ആസ്പദമാക്കി റീജ്യൻ തലങ്ങളിൽ നടത്തിയ ബുക്ക് ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.
ബഹ്റൈൻ നാഷനൽ തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി നിസാമുദ്ദീൻ മദനി ഒന്നാം സ്ഥാനവും അബ്ദുൽ കരീം ഏലംകുളം, ഹസൻ സഖാഫി എന്നിവർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
റീജ്യൻ തലങ്ങളിൽ അഷ്ഫാഖ് മണിയൂർ, ഹാഷിം ബദറുദ്ദീൻ (സൽമാബാദ്), ജലാലുദ്ദീൻ മൂടാടി, നൗഫൽ (റിഫ), ഇസ്ഹാഖ് എൻ.പി, മുഹമ്മദ് ജുനൈദ് (ഹമദ് ടൗൺ), മൻസൂർ അഹ്സനി, അബ്ദുറസാഖ് ഹാജി (ഉമ്മുൽ ഹസം), ഹുസൈൻ സഖാഫി, ഷഫീഖ് പൂക്കയിൽ (മനാമ), അബ്ദുൽ കരീം പഴന്തൊടി, മുഹമ്മദ് റഫീക്ക് (ഗുദൈബിയ), ഹസൻ സഖാഫി, മുഹമ്മദ് കോമത്ത്, ഷഫീഖ് കെ.പി(മുഹറഖ്), നിസാമുദ്ദീൻ മദനി, അബ്ബാസ് മണ്ണാർക്കാട് (ഇസാ ടൗൺ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം, ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.
മുഴുവൻ വിജയികളെയും ബുക്ക് ടെസ്റ്റിൽ പങ്കാളികളായവരെയും ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

