വിശ്വാസപൂർവം ബുക്ക് ടെസ്റ്റ്: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsവിശ്വാസപൂർവം ബുക്ക് ടെസ്റ്റിലെ വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു
മനാമ : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർ നാഷനൽ തലത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ ആത്മകഥ ' വിശ്വാസപൂർവം 'ആസ്പദമാക്കി നടത്തിയ ബുക്ക് ടെസ്റ്റിലെ ബഹ്റൈൻ നാഷനൽ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നാഷനൽ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നിസാമുദ്ദീൻ മദനി, രണ്ടാം സ്ഥാനക്കാരായ അബ്ദുൽ കരീം ഏലംകുളം, ഹസൻ സഖാഫി എന്നിവർക്കുള്ള സമ്മാനങ്ങൾ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ, ശൈഖ് നാസർ സിദ്ദീഖി എന്നിവർ വിതരണ കർമം നിർവഹിച്ചു.റിജ്യൻ തലങ്ങളിൽ ഉന്നത വിജയം നേടിയ അഷ്ഫാഖ് മണിയൂർ, ഹാഷിം ബദറുദ്ദീൻ (സൽ മാബാദ്), ജലാലുദ്ദീൻ മൂടാടി , നൗഫൽ (റിഫ), ഇസ്ഹാഖ് എൻ പി , മുഹമ്മദ് ജുനൈദ് (ഹമദ് ടൗൺ), മൻസൂർ അഹ്സനി , അബ്ദുറസാഖ് ഹാജി (ഉമ്മുൽ ഹസം ), ഹുസൈൻ സഖാഫി, ഷഫീഖ് പൂക്കയിൽ (മനാമ), അബ്ദുൽ കരീം പഴന്തൊടി , മുഹമ്മദ് റഫീക്ക് (ഗുദൈബിയ), ഹസൻ സഖാഫി, മുഹമ്മദ് കോമത്ത്, ഷഫീഖ് കെ. പി. ( മുഹറഖ്), നിസാമുദ്ദീൻ മദനി, അബ്ബാസ് മണ്ണാർക്കാട് (ഇസാ ടൗൺ ) എന്നിവർക്കും വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ഐ.സി.എഫ്. നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

