ബഹ്റൈൻ അമേരിക്കയുടെ പ്രിയ സുഹൃത്ത് –ട്രംപ്
text_fieldsമനാമ: ബഹ്റൈൻ അമേരിക്കയുടെ പ്രിയ സുഹൃത്താണെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈൻ^അമേരിക്ക സൗഹൃദം ദീർഘനാളത്തെ പാരമ്പര്യമുള്ളതാണ്. അത് പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും ഉൗന്നിയാണ് നിലനിൽക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യു.എസുമായുള്ള പ്രതിരോധ സഹകരണം അചഞ്ചലമായി തുടരുമെന്ന് കിരീകാവകാശി പറഞ്ഞു. പ്രതിരോധ രംഗത്തെ സഹകരണം തുടരാനുള്ള കാരാറിൽ ഒപ്പുവെച്ചത് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ പുതിയ ഘട്ടമായി മാറും.
ട്രംപിെൻറ സൗദി സന്ദർശനം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയിൽ അമേരിക്കയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.ഇറാെൻറ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തി നിലപാടെടുക്കുന്ന ട്രംപിെൻറ നയം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും അക്രമണോത്സുക തീവ്രവാദവും ചെറുക്കാനുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ബഹ്റൈന് എഫ്^16 ഇനത്തിൽ പെട്ട പോർ വിമാനങ്ങൾ ലഭ്യമാക്കാനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പിട്ടു. കിരീടാവകാശിയും യു. എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസുമാണ് കരാറിൽ ഒപ്പിട്ടത്. ഇത് ബഹ്റൈൻ പ്രതിരോധ സേനയെ കൂടുതൽ കരുത്തുറ്റതാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
