ഹമദ് രാജാവുമായി ഫോണിൽ സംസാരിച്ച് ട്രംപ്
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഇറാന്‍റെ ആക്രമണങ്ങളെയും ട്രംപ് ശക്തമായി അപലപിച്ചു.
ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും അമേരിക്കയുടെ പൂർണ പിന്തുണ ട്രംപ് ഉറപ്പുനൽകി. കൂടാതെ, പ്രാദേശികവും അന്തർദ്ദേശീയവുമായ വിവിധ വിഷയങ്ങളും ഇരുവരും വിലയിരുത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി.
ബഹ്‌റൈന്റെയും ഗൾഫ് മേഖലയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യു.എസ് പ്രസിഡന്‍റ് നൽകുന്ന പിന്തുണക്ക് ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രശംസിച്ച അദ്ദേഹം, വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള ഇരുപക്ഷത്തിന്റെയും താല്പര്യം ആവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

