ഹമദ് രാജാവിന് കത്തയച്ച് ട്രംപ്
text_fieldsമനാമ: ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും ആഴത്തെ പ്രശംസിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക് കത്തയച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഹ്‌റൈനിലെ ദേശീയ ഐക്യത്തെയും അവിടുത്തെ ജനങ്ങളുടെ ഒത്തൊരുമയെയും ട്രംപ് കത്തിൽ അഭിനന്ദിച്ചു.
ഇറാൻ അതിന്റെ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കുള്ള ശക്തമായ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. ഹമദ് രാജാവിന് നല്ല ആരോഗ്യവും സന്തോഷവും നേർന്ന പ്രസിഡന്റ് ട്രംപ്, ബഹ്‌റൈൻ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

