ജി.സി.സി-യു.എസ്. ഉച്ചകോടിയെ ഹമദ് രാജാവ് അഭിസംബോധന ചെയ്തു
text_fieldsമനാമ: അറബ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം അനിവാര്യമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ജി.സി.സി-യു.എസ് സംയുക്ത ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിക്ക് വേദിയൊരുക്കിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് അഭിവാദ്യങ്ങള്‍ അർപ്പിച്ച അദ്ദേഹം മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ അറിയിച്ചു.
അറബ്-ഇസ്‌ലാമിക രാജ്യങ്ങളും അമേരിക്കയുമായി കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അനുസ്മരിച്ച അദ്ദേഹം ലോക സമാധാനത്തിന് വേണ്ടി എല്ലാവരും ഒരുമിക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു. ലോകത്ത് ഭീഷണിയുയത്തുന്ന തീവ്രവാദം ചെറുക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടാകേണ്ടത് അനിവാര്യമാണ്. സമൂഹങ്ങളെ ഛിന്നഭിന്നമാക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ലോകം വിഭാവന ചെയ്യുകയും അതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും വേണം. രാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഭീകരത നേരിടുന്നതിന് പരസ്പര സഹകരണത്തിെൻറ വഴികള്‍ തേടേണ്ടതുണ്ട്.
ആഗോള തലത്തിലുള്ള പ്രശ്നങ്ങൾ മനസിലാക്കാനും അവ പരിഹരിക്കാനും കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക രാഷ്ട്രങ്ങളുമായുള്ള തുറന്ന സൗഹൃദത്തിലൂടെ മേഖലക്ക് ശക്തി പകരാൻ അമേരിക്കക്ക് കഴിയും. തീവ്രവാദ സംഘടനകൾക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോകാനും സമാധാനത്തിന് വിഘാതമാകുന്നവരെ ഒറ്റപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിക്കിടെ ഹമദ് രാജാവ് യു.എസ്.പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. ബഹ്റൈനുമായി അമേരിക്കക്ക് ഉൗഷ്മള ബന്ധമാണുള്ളതെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തെൻറ ഭരണകാലത്ത് അത് കൂടുതൽ സൗഹാർദപരമാകുമെന്നും ട്രംപ് പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ ബന്ധം ഹമദ് രാജാവ് അനുസ്മരിച്ചു.
ട്രംപിെൻറ സൗദി സന്ദർനവും ജി.സി.സി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയും ചരിത്രപരമായി വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
