കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമയുടെ നഷ്ടം -ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsമനാമ: കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. പത്താം വയസ്സിൽ നാടകവേദിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് ആറ് പതിറ്റാണ്ട് കാലം, ഒരു സ്ത്രീ കടന്നു പോകുന്ന എല്ലാ സാഹചര്യങ്ങളും ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടം നേടിയ അപൂർവ കലാ പ്രതിഭയാണ് കെ.പി.എ.സി ലളിത. ചലച്ചിത്ര സഹപ്രവർത്തകരുടെ തീരാ നഷ്ടത്തിലും കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴീക്കോട്, ജനറൽ സെക്രട്ടറി മുഹമ്മദ് അലി എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കെ.പി.എ.സി ലളിതയുടെ വിയോഗത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു
മനാമ: കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. 500ലധികം സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ച കെ.പി.എ.സി ലളിതക്ക് മലയാളികളുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കാൻ സാധിക്കും. കൃത്രിമത്വം ഇല്ലാതെ രചയിതാവും സംവിധായകനും മനസ്സിൽ കരുതുന്നവേഷം പകർന്നുനൽകാനുള്ള കഴിവാണ് അവരെ വ്യത്യസ്തയാക്കുന്നത്. ദേശീയ-സംസ്ഥാന അംഗീകാരങ്ങൾ ലഭിക്കുമ്പോഴും ഏത് വേഷവും പൂർണ സന്തോഷത്തോടുകൂടി ഏറ്റെടുത്ത കലാകാരി ആയിരുന്നു കെ.പി.എ.സി ലളിതയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

