തിരുവനന്തപുരം സ്വദേശി ചന്ദ്രേട്ടനുള്ള ചികിത്സ സഹായം കൈമാറി
text_fieldsചന്ദ്രേട്ടനുള്ള ചികിത്സ സഹായം കൈമാറുന്നു
മനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ചന്ദ്രനുള്ള ചികിത്സ സഹായം കൈമാറി. നാട്ടിൽ അവധിക്ക് പോയപ്പോൾ ബൈക്ക് അപകടത്തിൽ നട്ടെല്ല് പൊട്ടി, അദ്ദേഹം കിടപ്പിലാണ്. ഭാര്യയോ ബന്ധുക്കളോ ഒന്നുമില്ലാത്ത ഇദ്ദേഹത്തിന് ഒരു കൈത്താങ്ങായി കേരള ഗാലക്സി ബഹ്റൈനാണ് ധനസഹായം നൽകിയത്.
ബഹ്റൈൻ മീഡിയ സിറ്റിയുടെ നക്ഷത്രത്തിളക്കം ഉദ്ഘാടന ചടങ്ങിൽ വെച്ച് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് കൈമാറി. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമലയുടെ നേതൃത്വത്തിൽ ഉപദേശക സമിതി ചെയർമാൻ ഗഫൂർ മയ്യന്നൂർ, പ്രസിഡന്റ് വീണ വി. നായർ, സെക്രട്ടറി അനിത എന്നിവർ പങ്കെടുത്തു. കേരള ഗാലക്സിയുടെ എല്ലാ മെംബർമാരും സന്നിഹിതരായിരുന്നു.

