Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:56 PM IST Updated On
date_range 29 Aug 2017 1:56 PM ISTചികിത്സ കാലതാമസമില്ലാതെ ലഭ്യമാക്കണം –മന്ത്രിസഭ
text_fieldsbookmark_border
camera_alt??????? ?????? ?????? ????????? ?????
മനാമ: ബലിപെരുന്നാൾ പ്രമാണിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്കും രാജ്യത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ആശംസകൾ നേർന്നു. ഹജ്ജ് സുഖകരമായി പൂർത്തിയാക്കാൻ ദൈവാനുഗ്രഹമുണ്ടാകെട്ടയെന്നും അദ്ദേഹം പറഞ്ഞു. ഗുദൈബിയ പാലസിൽ പ്രതിവാര മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും ഗവർണർമാരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. രോഗികൾക്ക് പരിശോധനയും ചികിത്സയും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് ആരോഗ്യമന്ത്രാലയം നടപടി സ്വീകരിക്കണം. ഇതിനായി മതിയായ ഉപകരണങ്ങളും വിദഗ്ധരായ ജീവനക്കാരുമുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാർഥികൾ ഭാവിയിൽ രാജ്യത്തെ സേവിക്കാൻ പര്യാപ്തരായിരിക്കണം. ഇതിനായി മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. അവരുടെ സർഗാത്മക ശേഷി പരിപോഷിപ്പിക്കുന്നതിനുതകുന്ന സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കേണ്ടതാണ്.പുതിയ അക്കാദമിക് വർഷം അധ്യാപകർക്കും വിദ്യാർഥികൾക്കും മികവിേൻറതാകെട്ടയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി മന്ത്രാലയം സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഹൂറ, ഗുദൈബിയ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാൻ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. ഇവിടുത്തെ റിയൽ എസ്റ്റേറ്റ് രംഗം ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. മതിയായ നിബന്ധനകൾ പൂർത്തിയാക്കാതെ കെട്ടിടങ്ങൾ ലീസിന് കൊടുക്കുന്ന രീതി തടയണം. ഇവിടുത്തെ സംയുക്ത ഭവന യൂനിറ്റുകൾ നിയമാനുസൃതമാണ് പ്രവർത്തിക്കുന്നതെന്ന് തൊഴിൽ, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം ഉറപ്പാക്കണം. ഇതിനായി പരിശോധനകൾ നടത്തണം.
എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനീയമാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു.മന്ത്രിസഭ ഇക്കഴിഞ്ഞ സെഷനുകളിലാകെ 34നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 150 ചോദ്യങ്ങളിൽ 133 എണ്ണത്തിന് മറുപടി നൽകി. 115 നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ദേശീയ വ്യവസായങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് പാർലമെൻറിന് കൈമാറും.
േകാഴിയിറച്ചി,മുട്ട ഇറക്കുമതിയും ചെമ്മീൻ ബന്ധന നിരോധനവുമായി ബന്ധപ്പെട്ട പാർലമെൻറിെൻറ രണ്ട് നിർദേശങ്ങളിലുള്ള സർക്കാറിെൻറ മറുപടികൾ അംഗീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story