സൗദി മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിവരകാര്യ മന്ത്രി വിരുന്നൊരുക്കി
text_fieldsമനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കാനത്തെിയ സൗദി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി അത്താഴ വിരുന്നൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും അതിലുണ്ടായ വളര്‍ച്ചയും ഏറെ ആശാവഹമാണെന്ന് മന്ത്രി പറഞ്ഞു. ഒരേ ആശയവും മതവും ഭാഷയും രക്തവും ഇരുരാഷ്ട്രങ്ങളിലെയും ജനതകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നു. ഖലീഫ ബിന്‍ സല്‍മാന്‍ മാധ്യമ അവാര്‍ഡ് ദാന പരിപാടിയില്‍ സൗദി മാധ്യമ പ്രവര്‍ത്തകരെ അതിഥികളായി ക്ഷണിക്കാന്‍ സാധിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷം മുമ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അറബ്-ഇസ്ലാമിക ലോകത്ത് സൗദിയുടെ സ്ഥാനം ഏറെ ഉയരത്തിലാണ്. അറബ് മാധ്യമ ലോകത്തും സൗദിക്ക് ഏറെ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ സുരക്ഷാ, മാധ്യമ മേഖലകളില്‍ ബഹ്റൈനും സൗദിയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും യോജിച്ചുള്ള പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
