ഉബൈദുല്ല റഹ്മാനിക്ക് യാത്രയയപ്പ്
text_fieldsഉബൈദുല്ല റഹ്മാനിക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നൽകിയ യാത്രയയപ്പിൽ
പ്രസിഡൻറ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉപഹാരം നൽകുന്നു
മനാമ: ബഹ്റൈനിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഉബൈദുല്ല റഹ്മാനിക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി യാത്രയപ്പ് നൽകി. ഓൺലൈനായി നടന്ന ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, മജീദ് ചോലക്കോട്, നവാസ് കൊല്ലം, അഷ്റഫ് കാട്ടിൽപീടിക, ഷഹീർ കാട്ടാമ്പള്ളി, ഹാഫിദ് ശറഫുദ്ദീൻ, ഇസ്മായീൽ ഉമ്മുൽ ഹസം, ശറഫുദ്ദീൻ മാരായമംഗലം, ലത്തീഫ് പൂളപ്പൊയിൽ എന്നിവർ സംസാരിച്ചു. സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ കമ്മിറ്റി ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യതുൽ മുഅല്ലിമീൻ പ്രതിനിധികളും പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ, റഹിമാനീസ് അസോസിയേഷൻ കമ്മറ്റികൾ റഹ്മാനിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

