റോസ്ലിന് റോയിക്ക് യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ഭരണസമിതി അംഗവുമായ റോസ്ലിന് റോയിക്ക് നൽകിയ യാത്രയയപ്പ്
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രതിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ഭരണസമിതി അംഗവുമായ റോസ്ലിന് റോയിക്ക് ഇന്ത്യന്‍ സ്കൂളിലെ മുന്‍ ഭരണസമിതി അംഗങ്ങള്‍ യാത്രയയപ്പ് നല്കി. ബഹ്റൈനിലെ പൊതുമണ്ഡലത്തിൽ കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി നിറഞ്ഞുനിന്ന റോസ്ലിന് റോയ് ഐ.സി.ആര്.എഫിെൻറ നേതൃനിരയിലും ഇന്ത്യന്‍ സ്കൂളിെൻറ 2008-14 വര്‍ഷങ്ങളിലെ ഭരണ സമിതിയുടെ നേതൃനിരയിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാൻ എബ്രഹാം ജോണ്‍ പറഞ്ഞു. മുന്‍ സെക്രട്ടറിമാരായ ഇ.എ. സലീം, രമേശ് സാംബശിവന്, മുന്‍ വൈസ് പ്രസിഡൻറ് പവിത്രന് രയരോത്ത്, മുന്‍ ഭരണസമിതി അംഗങ്ങളായ ബെന്നി വര്‍ക്കി, ചന്ദ്രകാന്ത് ഷെട്ടി, ആഷിക് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

