യാത്രാപ്രശ്നം: വോയ്സ് ഓഫ് ട്രിവാൻഡ്രം പി.പി. സുനീർ എം.പിക്ക് നിവേദനം നൽകി
text_fieldsവോയ്സ് ഓഫ് ട്രിവാൻഡ്രം പി.പി. സുനീർ എം.പിക്ക് നിവേദനം നൽകുന്നു
മനാമ: തിരുവനന്തപുരം എയർപോർട്ട് വഴി വിമാന സർവിസ് കുറവായതുമൂലം പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വോയ്സ് ഓഫ് ട്രിവാൻഡ്രം പി.പി. സുനീർ എം.പിക്ക് നിവേദനം നൽകി. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികളാണ്. അടുത്തിടെ ഉണ്ടായ യൂസേഴ്സ് ഫീ വർധനയുടെ താങ്ങാനാവാത്ത അധിക ഭാരമാണ് പ്രവാസികളിൽ അടിച്ചേൽപിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് സർവിസ് നടത്തണമെന്നും തുടർച്ചയായി വിമാനം റദ്ദ് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിവേദനത്തിൽ പറഞ്ഞു. പ്രശ്നം വ്യോമ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി അനുകൂല നടപടികൾ എടുപ്പിക്കണമെന്നും അഭ്യർഥിച്ചു.
വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ. തോമസ്, വൈസ് പ്രസിഡന്റ് മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, ലോക കേരളസഭാംഗം ഷാജി മുതല, സിജു നിബിൻ നിസാർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

