Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്രാ​വി​ല​ക്ക്...

യാ​ത്രാ​വി​ല​ക്ക് മാ​റി; ത​മി​ഴ് കു​ടും​ബം നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
യാ​ത്രാ​വി​ല​ക്ക് മാ​റി; ത​മി​ഴ് കു​ടും​ബം നാ​ട്ടി​ലേ​ക്ക്
cancel
camera_alt

ബാ​ബു പാ​ണ്ട്യ​നും കു​ടും​ബ​വും വി​മാ​ന​ത്താ​വ​ള​ത്തി​ൽ

മ​നാ​മ: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​യാ​സ​പ്പെ​ട്ട ത​മി​ഴ് കു​ടും​ബം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​തി​രി​ച്ചു. ബാ​ബു പാ​ണ്ട്യ​നും കു​ടും​ബ​വു​മാ​ണ് ചെ​ന്നൈ​യി​ലേ​ക്കു തി​രി​ച്ച​ത്. കു​റെ കാ​ല​ങ്ങ​ളാ​യി യാ​ത്രാ​വി​ല​ക്ക് അ​ട​ക്കം നി​ര​വ​ധി നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ടു ക​ഴി​യു​ക​യാ​യി​രു​ന്നു കു​ടു​ബം. വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന റ​സ്റ്റാ​റ​ന്റ് നി​യ​മ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​ട​യ്ക്കേ​ണ്ടി​വ​ന്ന​തോ​ടെ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ബു​ദ്ധി​മു​ട്ടി. കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ഫീ​സ് അ​ട​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. ഓ​ട്ടി​സം ബാ​ധി​ച്ച ഇ​ള​യ കു​ട്ടി​യു​ടെ ചി​കി​ത്സ​യും അ​വ​താ​ള​ത്തി​ലാ​യി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടു. ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ഫീ​സ് ഇ​ള​വ് ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി കോ​ഓ​ഡി​നേ​റ്റ​ർ അ​മ​ൽ​ദേ​വ് എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ നി​ര​വ​ധി സു​മ​ന​സ്സു​ക​ൾ സ​ഹാ​യം ന​ൽ​കി. എം​ബ​സി​യും അ​ണ്ണൈ ത​മി​ൾ മ​ൻ​ട്രം, എം.​ഡി.​പി.​സി, തെ​ലു​ഗു ക​ല സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കി.ബ​ഹ്‌​റൈ​ൻ എ​മി​ഗ്രേ​ഷ​ൻ അ​തോ​റി​റ്റി​ക്കും എം​ബ​സി അ​ധി​കൃ​ത​ർ​ക്കും കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യി​ച്ച സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ന്ദി അ​റി​യി​ച്ചു.

നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും തു​ട​ർ​ചി​കി​ത്സ​ക്കും സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്കു​മെ​ന്നും സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ, ര​വി​ശ​ങ്ക​ർ ശു​ക്ല, സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി വി​കാ​സ്, സു​ര​ൻ ലാ​ൽ, ന​യീ​ഫ് അ​ൽ ഷെ​റൂ​ഖി, ആ​ദ​ൽ അ​ൽ മ​ഹ്ദി, അ​ബ്ബാ​സ്, ഇ​മി​ഗ്രേ​ഷ​നി​ലെ നി​സാ​ർ, സെ​ന്തി​ൽ, ഹ​രി​ബാ​ബു, പി.​എ​ൽ.​സി ടീം, ​ഇ​വോ​ൺ ഭാ​സ്ക​ർ, അ​ണ്ണൈ ത​മി​ൾ മ​ൻ​ട്രം, തെ​ലു​ഗു ക​ലാ സ​മി​തി, ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahraintamil familyPravasi Legal
Next Story