Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത് 54 ദ​ശ​ല​ക്ഷം പേ​ര്‍

text_fields
bookmark_border
അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത് 54 ദ​ശ​ല​ക്ഷം പേ​ര്‍
cancel

മ​നാ​മ: ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച​ത് 54 ദ​ശ​ല​ക്ഷം പേ​രാ​ണെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ടെ​ലി​കോം, ഗ​താ​ഗ​ത മ​ന ്ത്രാ​ല​യം അ​റി​യി​ച്ചു. 2015 ഫെ​ബ്രു​വ​രി മു​ത​ല്‍ 2020 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്.
മാ​സം തോ​റും 9.21 ല​ക്ഷം പേ​ര്‍ പൊ​തു ഗ​താ​ഗ​ത ബ​സ്സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 2015 മു​ത​ല്‍ പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കു​ക​യും 2015 ഏ​പ്രി​ല്‍ മു​ത​ല്‍ രാ​ജ്യ​ത്തെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ബ​സ് സ​ര്‍വി​സ് വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും വി​ധ​മു​ള്ള റൂ​ട്ടു​ക​ളി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്. 26 റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് നി​ല​വി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. ഇ​തു​വ​ഴി രാ​ജ്യ​ത്തെ 77 ശ​ത​മാ​നം സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യും. ബ​ഹ്റൈ​ന്‍ പ​ബ്ലി​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് സ​ര്‍വി​സ് എ​ന്ന പേ​രി​ലു​ള്ള ക​മ്പ​നി​യാ​ണ് ബ​സ് സ​ര്‍വി​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്്​​ട്ര നി​ല​വാ​ര​ത്തി​ല്‍ 10 വ​ര്‍ഷ​ത്തേ​ക്ക് പൊ​തു​ഗ​താ​ഗ​ത സേ​വ​നം ന​ല്‍കു​ന്ന​തി​നാ​ണ് ക​രാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstransport
News Summary - transport-bahrain-gulf news
Next Story