Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടാ​ക്സി​ക​ളി​ൽ...

ടാ​ക്സി​ക​ളി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ച്ച് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം

text_fields
bookmark_border
ടാ​ക്സി​ക​ളി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ച്ച് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ ടാ​ക്സി​ക​ളി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ച്ച് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം. ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന്യാ​യ​മാ​യ​തും സു​താ​ര്യ​വു​മാ​യ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ വി​ക​സ​ന​ങ്ങ​ളു​മാ​യി ഒ​ത്തു​പോ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ടാ​ക്സി​ക​ളി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​യ​താ​യി ലാ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് പോ​സ്റ്റ് അ​ഫേ​ഴ്സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഫാ​ത്തി​മ അ​ബ്ദു​ല്ല അ​ൽ ദാ​ൻ അ​റി​യി​ച്ചു.

സ്മാ​ർ​ട് മീ​റ്റ​റു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ഡ്രൈ​വ​റു​ടെ വി​വ​ര​ങ്ങ​ൾ, യാ​ത്രാ റൂ​ട്ടു​ക​ൾ, യ​ഥാ​ർ​ത്ഥ യാ​ത്രാ​കൂ​ലി, അം​ഗീ​കൃ​ത നി​ര​ക്കു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ൽ​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ർ ക​മ്പ്യൂ​ട്ടേ​ഷ​ൻ, ആ​ധു​നി​ക റൈ​ഡ്-​ഹൈ​ലി​ങ് ആ​പ്പു​ക​ളു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച സ്മാ​ർ​ട്ട് മാ​പ്പു​ക​ൾ, ബാ​ങ്ക് കാ​ർ​ഡു​ക​ൾ തു​ട​ങ്ങി ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ല​ട​ക്കം ഭാ​വി​യി​ൽ സ്മാ​ർ​ട്ട് മീ​റ്റ​റി​നെ സം​യോ​ജി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsTransport and Telecommunication ministry
News Summary - Transport and Telecommunication ministry
Next Story