Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫണ്ട്‌ കൈമാറ്റവും അനുമോദന യോഗവും

text_fields
bookmark_border
ഫണ്ട്‌ കൈമാറ്റവും അനുമോദന യോഗവും
cancel
camera_alt

കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബഷീർ പി. കാക്കുനിക്ക് ഉപഹാരം നൽകുന്നു 

Listen to this Article

മനാമ: ബഹ്റൈനിൽ നിര്യാതനായ സുബൈറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി വെസ്റ്റ് റിഫാ കെ.എം.സി.സി സമാഹരിച്ച സഹായനിധിയുടെ കൈമാറ്റവും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബഷീർ പി. കാക്കുനിക്കുള്ള അനുമോദനവും തെന്നല മൊയ്‌ദീൻ ഹാജിയുടെ മജ്ലിസിൽ നടന്നു. വെസ്റ്റ് റിഫാ കെ.എം.സി.സി പ്രസിഡന്‍റ് ഹുസൈൻ കണ്ണൂർ അധ്യക്ഷത വഹിച്ചു.

പരിപാടി കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ കാക്കുനിക്ക് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ മെമന്റോ നൽകി. മുൻ സംസ്ഥാന പ്രസിഡന്‍റും സി.എച്ച് സെന്‍റർ പ്രസിഡന്‍റുമായ എസ്.വി. ജലീൽ ഷാൾ അണിയിച്ചു. സുബൈറിന്റെ കുടുംബസഹായ ഫണ്ട്‌ പ്രസിഡന്‍റ് ഹുസൈനിൽനിന്ന് അൽകാബി ബഷീർ സ്വീകരിച്ചു.

സംസ്ഥാന നേതാക്കളായ ഒ.കെ. കാസിം, റാഫിഖ് തൊട്ടക്കര, കെ.പി. മുസ്തഫ, കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി ഷാഫി വേളം, ഈസ്റ്റ്‌ റിഫാ ഏരിയ ആക്ടിങ് പ്രസിഡന്‍റ് ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.ഇസ്മായിൽ റഹ്മാനി സ്വാഗതവും വെസ്റ്റ് റിഫാ കെ.എം.സി.സി ട്രഷർ നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Transfer of funds and felicitation meeting
Next Story