ബഹ്റൈനിൽ ട്രെയിനിങ് വിസ പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്റൈനിൽ ട്രെയിനിങ് ഉദ്ദേശ്യത്തിനായി മൾട്ടി എൻട്രി ഇ-വിസ അനുവദിക്കാൻ തീരുമാനിച്ചതായി നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. ആറ് മാസമായിരിക്കും വിസയുടെ കാലാവധി. ട്രെയിനിങ് വിസ എടുക്കുന്നവർക്ക് ആറ് മാസം ബഹ്റൈനിൽ താമസിക്കാൻ കഴിയും. എൻ.പി.ആർ.എ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മന്ത്രിസഭ പ്രഖ്യാപിച്ച സാമ്പത്തിക പുനരുജ്ജീവനത്തിനുമായി ആരംഭിച്ച 24 പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ സംവിധാനം നടപ്പാക്കുന്നത്.
ട്രെയിനിങ് വിസ എടുത്തവർക്ക് വേണമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ പറഞ്ഞു. താൽപര്യമുള്ളവർക്ക് www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയും. 60 ദീനാറാണ് വിസയുടെ ഫീസ്.
സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലകർക്കും പരിശീലനത്തിനും വിസ ലഭിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്ന് പരിശീലനം സംബന്ധിച്ച കത്തും ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വെബ്സൈറ്റിൽ മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.