ഓപറേഷൻസ് ഡയറക്ടറേറ്റ് ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
text_fieldsസൈൻ ബഹ്റൈനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻസ് ഡയറക്ടറേറ്റ് ജീവനക്കാർ
മനാമ: ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻസ് ഡയറക്ടറേറ്റ് ജീവനക്കാർക്ക് 'സൈൻ ബഹ്റൈനു'മായി സഹകരിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. മികച്ച പ്രകടനം, ഉപഭോക്തൃ സേവനത്തിലെ മികവ്, ഉൽപാദനക്ഷമത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ പരിശീലനം. പ്രധാനമായും ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കഴിവുകൾ വികസിപ്പിക്കുന്നതിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
സാങ്കേതിക കഴിവുകൾ, വ്യക്തിപരവും പെരുമാറ്റപരവുമായ കഴിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സേവനങ്ങൾ ആവശ്യമുള്ളവരുമായി കൂടുതൽ ഫലപ്രദമായി സംവദിക്കാൻ ഇത് സഹായിക്കും. സൈൻ ബഹ്റൈനിൽ നിന്നുള്ള വിദഗ്ദ്ധ പരിശീലകരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സംവേദനാത്മക വർക്ക്ഷോപ്പുകളും പ്രായോഗിക പരിശീലനങ്ങളും ഇതിന്റെ ഭാഗമായിരുന്നു. കൂടാതെ, മികച്ച ഉപഭോക്തൃ സേവനം എങ്ങനെയാണ് പ്രാവർത്തികമാക്കുന്നതെന്ന് നേരിട്ട് മനസ്സിലാക്കാൻ, സൈൻ ബഹ്റൈനിലെ ഉപഭോക്തൃ സേവന വിഭാഗങ്ങൾ സന്ദർശിക്കാനും ജീവനക്കാർക്ക് അവസരം ലഭിച്ചു.
അഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിബദ്ധതയുടെയും ജീവനക്കാരുടെ തൊഴിൽപരമായ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള താൽപര്യത്തിന്റെയും ഭാഗമാണ് ഈ പരിപാടി. സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണവും ഇത് ഊട്ടിയുറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

