സംഘർഷങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ഉൾപ്പെട്ടവർക്ക്​ സഹായമെത്തിക്കൽ മഹത്തരം -അന്താരാഷ്​ട്ര റെഡ്​ക്രോസ്​ പ്രസിഡൻറ്​

08:08 AM
16/07/2019
ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്​ട്ര റെഡ്​ ക്രോസ്​ സേവന പരിശീലന യുവജനശിൽപശാലയിൽനിന്ന്​

മനാമ: സംഘർഷങ്ങളിലും പ്രകൃതിദുരന്തങ്ങളിലും  അകപ്പെട്ടവർക്കായുള്ള സഹായമെത്തിക്കൽ മഹത്തരമാണെന്ന്​ അന്താരാഷ്​ട്ര റെഡ്​ക്രോസ്​ പ്രസിഡൻറ്​ ഫ്രാൻസിസ്​കോ റോകോ പറഞ്ഞു. ഇറ്റലിയിലെ സുൽഫിനോ നഗരത്തിൽ നടക്കുന്ന അന്താരാഷ്​ട്ര റെഡ്​ക്രോസ്​  സേവന പരിശീലന യുവജനശിൽപശാല സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവിക സമൂഹത്തിനായി നടത്തുന്ന സേവന സഹായ പ്രവർത്തനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ നൻമയുള്ളതാണ്​. പ്ര​േത്യകിച്ചും അഭയാർഥികളും ഇരകളുമായ ആളുകൾക്ക്​  ആവശ്യമായ സഹായം എത്തിക്കൽ​   പ്രധാനപ്പെട്ടതാണ്​. മാനവികസേവനവും ദുരിതാശ്വാസവും എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ 140 രാജ്യങ്ങളിൽ നിന്നുള്ള  പതിനായിരത്തോളം പ്രതിനിധികൾക്കൊപ്പം ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി (ബി.ആർ.സി.എസ്​)യുടെ വോളണ്ടിയർമാരും പ​െങ്കടുക്കുന്നു​. പ്രസിഡൻറ്​ ഫ്രാൻസിസ്​കോ റോകോയുമായി ബഹ്​റൈനിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു.

Loading...
COMMENTS