ട്രാഫിക് വിഭാഗം പ്രതിമാസം നടത്തുന്നത് 15,000 ഇടപാടുകള്‍
text_fieldsമനാമ: ട്രാഫിക് വിഭാഗം മാസം തോറും 15,000 ഇടപാടുകള്‍ നടത്തുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ ട്രാഫിക് വിഭാഗത്തിെൻറ ഓഫീസുകള്‍ ഈ വര്‍ഷം ആദ്യം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവ വഴിയായി കഴിഞ്ഞ ഏഴ് മാസത്തിനിടെ 1,22,176 ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദിനേന 764 ഇടപാടുകളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരം സേവന കേന്ദ്രങ്ങളിലുള്ള ജീവനക്കാര്‍ക്കാവശ്യമായ പരിശീലനം നല്‍കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സേവനം തേടിയത്തെുന്നവര്‍ക്ക് പരമാവധി തൃപ്തികരമായ രൂപത്തില്‍ അത് നല്‍കുന്നതിനും ശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ തൃപ്തി മുന്നില്‍ക്കണ്ടാണ് സേവനങ്ങള്‍ നല്‍കുന്നതെന്നും ട്രാഫിക് വിഭാഗം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
