Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോഡ് അറ്റകുറ്റപ്പണി:...

റോഡ് അറ്റകുറ്റപ്പണി: ബഹ്റൈനിലെ ശൈഖ് ഈസ ബിൻ സൽമാൻ പാലത്തിൽ മനാമ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
news
cancel

മനാമ: ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയിൽ റോഡ് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മനാമയിലേക്ക് പോകുന്ന പടിഞ്ഞാറ് ദിശയിലുള്ള ട്രാഫിക്കിലെ വേഗത കുറഞ്ഞ ലൈൻ ആണ് പ്രവൃത്തികളുടെ ഭാഗമായി അടച്ചിടുന്നത്. ഈ സമയത്ത് ഗതാഗതത്തിനായി രണ്ട് ലെനുകൾ ലഭ്യമാക്കും.

വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ ഞായറാഴ്ച പുലർച്ചെ 05:00 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റോഡ് ഉപയോഗിക്കുന്ന എല്ലാവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaGulf NewsRoad MaintenanceTraffic Restrictions
News Summary - Traffic restrictions on the road towards Manama on the Sheikh Isa bin Salman Bridge
Next Story