Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർമുല വൺ മത്സരം: ട്രാഫിക് വകുപ്പ് പൂർണസജ്ജം

text_fields
bookmark_border
ഫോർമുല വൺ മത്സരം: ട്രാഫിക് വകുപ്പ് പൂർണസജ്ജം
cancel

മനാമ: ഫോർമുല വൺ മത്സരം വിജയകരമായി സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി റോഡ് ഗതാഗത സംവിധാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ലഫ്. കേണൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ കാറോട്ട മത്സരം വിജയിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്.

ഇന്‍റർനാഷനൽ സർക്യൂട്ടിലേക്കും തിരിച്ചും സുരക്ഷിതമായ യാത്ര ഉറപ്പാക്കും. മത്സരം നടക്കുന്ന മൂന്നു ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ട്രാഫിക് സുരക്ഷ ഉറപ്പാക്കും. വിവിധ ഭാഗങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തുന്നതോടൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇന്‍റർനാഷനൽ സർക്യൂട്ടിലുണ്ടാകുന്ന അപകടങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഓഫിസ് അവിടെ തുറന്നിട്ടുണ്ട്. മികച്ചരീതിയിൽ മത്സരം നടക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നൽകിയ നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - traffic department is fully equipped Formula One competition
Next Story