Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightട്രേഡ്‌ക്വസ്റ്റ്...

ട്രേഡ്‌ക്വസ്റ്റ് നിക്ഷേപ മത്സരം; സ്ട്രാത്ക്ലൈഡ് സർവകലാശാലക്ക് അന്താരാഷ്ട്ര പുരസ്കാരം

text_fields
bookmark_border
ട്രേഡ്‌ക്വസ്റ്റ് നിക്ഷേപ മത്സരം; സ്ട്രാത്ക്ലൈഡ് സർവകലാശാലക്ക് അന്താരാഷ്ട്ര പുരസ്കാരം
cancel

മനാമ: ബഹ്‌റൈൻ ബോഴ്‌സ് സംഘടിപ്പിച്ച പ്രശസ്തമായ ട്രേഡ്‌ക്വസ്റ്റ് പ്രോഗ്രാമിൽ സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം. ആഗോള വിപണിയിലെ നിക്ഷേപ മികവ് മുൻനിർത്തി നൽകുന്ന “ബെസ്റ്റ് ക്യാഷ് യൂട്ടിലൈസേഷൻ അറ്റ് ദി യുഎസ് മാർക്കറ്റ്” പുരസ്കാരമാണ് സർവ്വകലാശാല ടീം സ്വന്തമാക്കിയത്. വിദ്യാർത്ഥികളുടെ മികച്ച സാമ്പത്തിക മാനേജ്‌മെൻ്റ്, തന്ത്രപരമായ ആസൂത്രണം, നിക്ഷേപ തീരുമാനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ അവാർഡ്. ബഹ്‌റൈൻ സെൻട്രൽ ബാങ്കിൻ്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ബഹ്‌റൈൻ ബോഴ്‌സ് വർഷംതോറും സംഘടിപ്പിക്കുന്ന പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സിമുലേഷൻ പ്രോഗ്രാമാണ് ട്രേഡ്ക്വസ്റ്റ്.

യഥാർത്ഥ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികളിലൂടെ വിദ്യാർത്ഥികൾക്ക് ധനകാര്യ വിപണി, ട്രേഡിംഗ് തന്ത്രങ്ങൾ, പോർട്ട്‌ഫോളിയോ മാനേജ്‌മെൻ്റ് എന്നിവയിൽ പ്രായോഗിക അറിവ് നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരം. കടുത്ത മത്സരസാഹചര്യത്തിലും യുഎസ് വിപണിയിലെ സാമ്പത്തിക സ്രോതസ്സുകൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതാണ് സ്ട്രാത്ക്ലൈഡ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് അർഹരാക്കിയത്. വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല നേട്ടത്തിൽ സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് പ്രൊഫസർ സ്കോട്ട് മക്ഗ്രെഗർ അഭിമാനം അറിയിച്ചു. പുരസ്കാര നേട്ടം വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിൻ്റെയും പ്രൊഫഷണലിസത്തിൻ്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ വ്യക്തിഗതവും പ്രൊഫഷണലുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഇത്തരം ദേശീയ-അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ സർവ്വകലാശാല വരും ദിവസങ്ങളിലും കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് അധികൃതർ അറിയിച്ചു. കോഴ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റോ (www.strath.ac.uk/studywithus/bahrain) ഇൻസ്റ്റാഗ്രാം പേജോ സന്ദർശിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investmentinternational awardcompetitionTradeQuest
News Summary - TradeQuest Investment Competition; University of Strathclyde wins international award
Next Story