വാണിജ്യനിയന്ത്രണവും വികസനപദ്ധതികളും; മന്ത്രിതല സമിതി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ
text_fieldsഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ വികസന-അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള മന്ത്രിതല സമിതിയുടെ 286ാമത് യോഗം ചേർന്നു.
രാജ്യത്തിന്റെ നഗരസൗന്ദര്യം നിലനിർത്തുന്നതിനും ഗതാഗതസംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമുള്ള പുതിയനിയന്ത്രണങ്ങളും നിർദേശങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. പൊതുറോഡുകളിലും ചതുരങ്ങളിലും വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള നിയന്ത്രണ സംവിധാനങ്ങളും ചട്ടങ്ങളുമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയമായത്. നഗരപരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലും ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകാത്ത വിധത്തിലും ഇത്തരം പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ സമിതി തീരുമാനിച്ചു.
ഇതിലൂടെ സുരക്ഷിതമായ ഗതാഗതവും മികച്ച നഗരക്കാഴ്ചയും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.രാജ്യത്തെ സ്വാഭാവിക വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ചും സമിതി വിലയിരുത്തി. നിർമാണ മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വിഭവങ്ങൾ ദുരുപയോഗം ചെയ്യാതെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങൾ യോഗം പരിശോധിച്ചു. വരാനിരിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പൊതുസേവനങ്ങളും സൗകര്യങ്ങളും സജ്ജമാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ആഘോഷങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ സമിതി അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

