Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടൊയോട്ട ഡ്രീം കാർ...

ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരം

text_fields
bookmark_border
ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരം
cancel
camera_alt

സയൻ ഫാരിഹ സഹീർ,ജിയാന മറിയം

മനാമ: പത്തൊൻപതാമത് ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ ബഹ്‌റൈൻ തല വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് പ്രായപരിധികളിലായി നടന്ന മത്സരത്തിൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനികൾ മികച്ച നേട്ടം കൈവരിച്ചു. 'ഭാവിയിലെ സ്വപ്ന വാഹനം' എന്ന പ്രമേയത്തിൽ ജനുവരി 5 മുതൽ ഫെബ്രുവരി 5 വരെയായിരുന്നു മത്സരം. 7 വയസ്സിൽ താഴെ, 8-11 വയസ്സ്, 12-15 വയസ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾ തങ്ങളുടെ ഭാവനകൾ കാൻവാസിൽ പകർത്തിയത്.

ബഹ്‌റൈനിൽ നിന്നുള്ള വിജയികളെ മിഡിൽ ഈസ്റ്റ് - ആഫ്രിക്ക റീജിയണൽ മത്സരത്തിലേക്കും തുടർന്ന് ആഗോളതലത്തിലുള്ള ഫൈനലിലേക്കും തിരഞ്ഞെടുത്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും മലയാളിയുമായ സയൻ ഫാരിഹ സഹീറാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. തൃശൂർ കുന്നംകുളം സ്വദേശിയും ബഹ്‌റൈൻ എക്സ്പ്രസ് ട്രാവൽസ് ആൻഡ് ടൂർസ് റിഫ ബ്രാഞ്ച് മാനേജറുമായ അബ്ദുൽ സഹീറിന്റെയും സമീറയുടെയും മകളാണ് ഫാരിഹ.

ന്യൂ മില്ലേനിയം സ്കൂളിലെ കെ.ജി വിദ്യാർത്ഥിനി ജിയാന മറിയം ജെറി ഏഴ് വയസ്സിന് താഴെ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. തൃശൂർ ഒളരിക്കര സ്വദേശി ജെറി മുണ്ടശ്ശേരിയുടെയും റിനു ഡേവിഡിന്റെയും മകളാണ് ജിയാന. മറ്റു വിഭാഗങ്ങളിലായി ബഹ്‌റൈൻ, ഫിലിപ്പീൻസ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സമ്മാനങ്ങൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Toyota Dream Car Art Contest
Next Story