20-20 നാടൻപന്തുകളി ടൂർണമെന്റ്: പാമ്പാടി ടീം ജേതാക്കൾ
text_fields20-20 നാടൻ പന്തുകളി ടൂർണമെന്റിൽ വിജയികളായ പാമ്പാടി ടീം
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിക്കും കാഷ് അവാർഡിനുംവേണ്ടിയുള്ള മൂന്നാമത് 20-20 നാടൻ പന്തുകളി ഫൈനൽ മത്സരം ന്യൂ സിഞ്ച് മൈതാനിയിൽ നടന്നു. വാശിയേറിയ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി. കേരള നേറ്റീവ് ബാൾ അസോസിയേഷൻ ബഹ്റൈൻ പ്രസിഡന്റ് ഷോൺ പുന്നൂസ്, സെക്രട്ടറി മോബി, അംഗങ്ങളായ ഷോൺ, ബിജോയ്, വിഷ്ണു, ഷിനു, ജോണി, രൂപേഷ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാം സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷൻ ചെയർമാൻ റെജി കുരുവിള, കേരള പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ, നാടൻപന്തുകളി താരം കെ.ഇ. ഈശോ ഈരേച്ചേരിൽ, സാജൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കും റണ്ണേഴ്സ്അപ്പിനുമുള്ള ട്രോഫികളും വ്യക്തിഗത ട്രോഫികളും നൽകി. റോബി കാലായിൽ സ്വാഗതവും ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ സെക്രട്ടറി മനോഷ് കോര നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.