ടൂറിസം അതോറിറ്റി പഴയ മനാമ സൂഖിൽ പരിപാടികൾ സംഘടിപ്പിക്കുന്നു
text_fieldsമനാമ: ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ കീഴിൽ പഴയ മനാമ സൂഖിൽ മൂന്നു സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ ആളുകളെ സൂഖിലേക്ക് ആകർഷിക്കാനും സജീവത നിലനിർത്താനുമാണ് പരിപാടികൾ കൊണ്ടുദ്ദേശിക്കുന്നതെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. നാസിർ അൽ ഖാഇദി വ്യക്തമാക്കി.
പഴയ സൂഖ് നവീകരണത്തിനുള്ള പദ്ധതിയും അതോറിറ്റി തയാറാക്കി. രാജ്യത്ത് വികാസം പ്രാപിക്കുന്ന വിനോദസഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനും പ്രധാന ടൂറിസം കേന്ദ്രങ്ങൾ വിപുലപ്പെടുത്താനുമുള്ള പദ്ധതികൾ നടപ്പാക്കും. നടപ്പുവർഷം കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

