ടൊർണാഡോ ബഹ്റൈൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാർ
text_fieldsെജ.സി.എൽ ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിൽ ചാമ്പ്യന്മാരായ ടൊർണാഡോ ബഹ്റൈൻ ക്രിക്കറ്റ് ക്ലബ്
മനാമ: െജ.സി.എൽ ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറിൽ ടൊർണാഡോ ബഹ്റൈൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ ഒരു വിക്കറ്റിനാണ് കേരള കോബ്രാസ് ക്രിക്കറ്റ് ക്ലബിനെ തോൽപിച്ച് ടൊർണാഡോ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത കേരള കോബ്രാസ് നിശ്ചിത 20 ഓവറിൽ 111 റൺസ് സ്കോർ ചെയ്തു. കേരള കോബ്രാസിനുവേണ്ടി മുഹമ്മദ് മഹേഷ് 16 പന്തിൽ 26 റൺസ് എടുത്ത് ടോപ് സ്കോററായി. ക്യാപ്റ്റൻ നിശാന്ത് 21 റൺസ് എടുത്ത് മികച്ച പിന്തുണ നൽകി. ടൊർണാഡോ ബഹ്റൈന് വേണ്ടി സഫ്ദർ നാലു വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
തുടർന്ന് ബാറ്റ് ചെയ്ത ടൊർണാഡോ അവസാന പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. സഫ്ദർ 44 പന്തിൽ 46 റൺസും ഇമ്രാൻ 15 പന്തിൽ 29 റൺസും നേടി. അവസാന പന്തിൽ ക്യാപ്റ്റൻ അനു പി. രാമചന്ദ്രൻ ടൊർണാഡോയെ ലക്ഷ്യത്തിൽ എത്തിച്ചു. കേരള കോബ്രാസിനുവേണ്ടി യാസർ അറാഫത്ത് നാലു വിക്കറ്റുകൾ വീഴ്ത്തി. ടൊർണാഡോയുടെ സഫ്ദർ മാൻ ഓഫ് ദ ഫൈനൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.എസ്.കെയുടെ ജിജിൻ മാൻ ഓഫ് ദ ടൂർണമെൻറ് ആയി.
വിജയികൾക്ക് ഇന്ത്യൻ സ്പോർട്സ് ക്ലബ് സെക്രട്ടറി വിക്കിയും ബദർ ട്രേഡിങ് ജനറൽ മാനേജർ ടോജി തെക്കനാഥും ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

