ബുദയ്യയിൽ രുചി വകഭേദത്തിന്റെ തക്കാളിയുത്സവം
text_fieldsമനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻ തക്കാളിയുത്സവം സന്ദർശകർക്ക് തക്കാളി രുചിയുടെ വിവിധ വകഭേദങ്ങൾ നൽകുന്നു.
വിധിധതരം തക്കാളി കൃഷിയെ പരിചയപ്പെടുത്തുകയും ഭാവിയിൽ ഏതാണ് കൃഷി ചെയ്യണമെന്ന് കർഷകർക്ക് തീരുമാനമെടുക്കാനും സഹായിക്കും വിധം 15 ഇനം തക്കാളികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയിരിക്കുന്ന തക്കാളി വാരാഘോഷത്തിൽ വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ്, അർബൻ പ്ലാനിങ് മന്ത്രാലയത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
'തക്കാളിയുടെ ഏറ്റവും മികച്ച വളരുന്ന സീസണാണിത്, അവ പ്രദർശിപ്പിക്കാൻ പറ്റിയ സമയമാണിത്,' വർക്ക്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയത്തിലെ ടീം സംഘാടകരിൽ ഒരാളായ ഡോ. ഇസ്മയിൽ പറഞ്ഞു.
ബഹ്റൈനിലെ പാരിസ്ഥിതിക സാഹചര്യങ്ങളിൽ വളരാൻ കഴിയുന്ന ഏറ്റവും മികച്ച വിത്തുകൾ തെരഞ്ഞെടുക്കുന്നതും മികച്ച വളർച്ച നിരക്കിന് സസ്യങ്ങൾക്ക് എന്തു പരിചരണം ആവശ്യമാണ് എന്നതും പോലെ തക്കാളിയെക്കുറിച്ച് കൂടുതലറിയാൻ സന്ദർശകരെ സഹായിക്കാനാണ് ഈ പരിപാടി. ആഗസ്റ്റ് അവസാനത്തോടെ വിത്ത് പാകും, സെപ്റ്റംബർ അവസാനത്തോടെ പറിച്ചു നടും, ഒരു മാസത്തിനു ശേഷം പൂക്കും. ഡിസംബർ അവസാനത്തോടെയും ജനുവരി മാസത്തോടെയും ഫെബ്രുവരി ആദ്യത്തോടെയുമാണ് തക്കാളി വിളവെടുപ്പിനാകുന്നത്.
ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ചെറി തക്കാളിയും ചോക്ലറ്റ് എന്ന് വിളിക്കുന്ന തക്കാളിയും ക്ലസ്റ്റർ തക്കാളിയും ഉൾപ്പെടെ 15 ഓളം ഇനങ്ങളാണ് പ്രദർശിപ്പിച്ചതെന്ന് ഡോ. ഇസ്മയിൽ കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന തക്കാളിയെ കുറിച്ച് മനസ്സിലാക്കി കൂടുതൽ കൃഷി ചെയ്യാൻ ഇതുസഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.