‘ടുഗെദർ വി കെയർ’ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
text_fieldsവിവിധ രാജ്യക്കാരായ പ്രവസികൾക്കിടയിൽ ‘ടുഗെദർ വി കെയർ’ നൽകുന്ന ഇഫ്താർ കിറ്റുകളുടെ വിതരണം കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് ലോറി നിർവഹിക്കുന്നു
മനാമ: വിവിധ രാജ്യക്കാരായ പ്രവാസികൾക്കിടയിൽ ‘ടുഗെദർ വി കെയർ’ എണ്ണൂറ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഉമ്മു അൽ ഹസം പാൻ ഏഷ്യ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് ലോറി കിറ്റുകൾ കൈമാറി.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രവാസി അസോസിയേഷനുകൾ വഴിയാണ് കിറ്റ് ആവശ്യക്കാരിൽ എത്തിക്കുന്നത്. കോവിഡ് കാലയളവിൽ ആവശ്യക്കാരായ പ്രവാസികൾക്കും, ലേബർ ക്യാമ്പുകളിലും സഹായങ്ങൾ നൽകുന്നതിൽ തുടക്കമിട്ട ‘ടുഗെദർ വി കെയർ’ റമദാനിൽ പല സന്ദർഭങ്ങളിലായി ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്ന് ഫൗണ്ടർ ആന്റണി പൗലോസ് പറഞ്ഞു.

