റിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടേററ്റിന് പുരസ്കാരം
text_fieldsറിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടേററ്റ് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങുന്നു
മനാമ: കോവിഡ് -19 പ്രതിരോധത്തിനുള്ള ആഗോള ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പുരസ്കാരം റിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ ജനറൽ ഡയറക്ടേററ്റിന് ലഭിച്ചു. മധ്യപൂർവദേശത്തെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. ഫ്രഞ്ച് കമ്പനിയായ ബ്യൂറോ വെരിത്താസ് ആണ് പുരസ്കാരം നൽകുന്നത്.
അന്തേവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മന്ത്രിയുടെ ഇടപെടലുകളെ റിഫോർമേഷൻ ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സലാം അൽ ഒറൈഫി അഭിനന്ദിച്ചു.

