ടുഗതർ-വി. കെയർ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി
text_fieldsടുഗതർ -വി. കെയറിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ കിറ്റ്
വിതരണത്തിൽനിന്ന്
മനാമ: ടുഗതർ -വി. കെയറിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിലെ സഹോദന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി രാജ്യത്തെ ആദ്യ ജനകീയ സാഹോദര്യ ഇഫ്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് യൂസുഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ, വൺ ബഹ്റൈൻ ഭാരവാഹി ആന്റണി പൗലോസ്, വളന്റിയർ ടീം, വിവിധ സാമൂഹിക സേവന സന്നദ്ധർ, സംഘടനകൾ, മീഡിയ വിങ് സംഘടന ഭാരവാഹികൾ, സ്ഥാപന ഉടമകൾ, മറ്റു സദ്വേശി- വിദേശികളായ വിവിധ മേഖലയിലുള്ളവരും പങ്കെടുത്തു.
കോഓഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

