‘തുടരും’ സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ആദരിച്ചു
text_fieldsകെ.ആർ. സുനിലിനെ ബഹ്റൈൻ ലാൽ കെയേഴ്സ് ആദരിക്കുന്നു
മനാമ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി, മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ "തുടരും" എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥാകൃത്തും പ്രശസ്ത ഫോട്ടോഗ്രഫറുമായ കെ.ആർ. സുനിലിനെ ബഹ്റൈൻ ലാൽകെയേഴ്സ് ആദരിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ദേഹത്തിന്റെ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശന ചടങ്ങിലാണ് ലാൽ കെയേഴ്സിന്റെ സ്നേഹോപഹാരം അംഗങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചത്.
ലാൽ കെയേഴ്സ് കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ട്രഷറർ അരുൺ ജി. നെയ്യാർ, വൈസ് പ്രസിഡന്റുമാരായ അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിൻ സെക്രട്ടറിമാരായ ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഖിൽ, അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

