ടി.എം.സി.എ ഇഫ്താര്‍ ശ്രദ്ധേയമായി
text_fieldsതലശ്ശേരി മാഹി കൂട്ടായ്മയായ ടി.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തവർ
മനാമ: തലശ്ശേരി മാഹി കൂട്ടായ്മയായ ടി.എം.സി.എ, മനാമ കെ.എം.സി.സി ഹാളില്‍ സൗഹൃദ ഇഫ്താർ നടത്തി. മനാമ സൂഖിലെ ചെറുകിട കച്ചവടക്കാരും കുടുംബവും തൊഴിലാളികളും അടങ്ങിയ ഇഫ്താര്‍ സംഗമത്തില്‍, അംഗങ്ങളുടെ കുടുംബങ്ങള്‍ വീട്ടില്‍ പാകംചെയ്ത വിഭവങ്ങളാണ് വിളമ്പിയത്. പ്രസിഡന്റ് നവാസ് കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷംസുദ്ദീന് വി.പി. നന്ദിയും പറഞ്ഞു.
സെയ്ദ് റമദാന് നദ്വി റമദാന് സന്ദേശം നല്കി. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്, പ്രവാസി കമീഷൻ അംഗം സുബൈര്‍ കണ്ണൂര്‍, കെ.എസ്.എഫ് സാരഥി ബഷീര്‍ അമ്പലായി, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, സാമൂഹികപ്രവര്ത്തകന് അന്‍വര്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

