ടി.കെ. അബ്ദുല്ല സ്മൃതിപുസ്തകം പ്രകാശനം ചെയ്തു
text_fieldsടി.കെ. അബ്ദുല്ല സ്മൃതിപുസ്തകം ബഹ്റൈൻതല പ്രകാശനം കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിക്കുന്നു
മനാമ: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ടി.കെ. അബ്ദുല്ലയെ അനുസ്മരിക്കുന്ന പുസ്തകത്തിെന്റ ബഹ്റൈൻതല പ്രകാശനം കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിച്ചു. 'പ്രബോധനം' ആണ് സ്മൃതിപുസ്തകം പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ ജീവിതം, നൽകിയ സംഭാവനകൾ തുടങ്ങിയവയെ കുറിച്ചുള്ള സമഗ്രമായ രചനകളാണ് സ്മൃതിപുസ്തകത്തിലുള്ളത്. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ പണ്ഡിതരും വിവിധ സംഘടനാ നേതാക്കളും അദ്ദേഹത്തെ ഈ പുസ്തകത്തിലൂടെ ഓർത്തെടുക്കുന്നു. പുതിയ തലമുറക്ക് കേരളീയ മുസ്ലിം നവോത്ഥാനത്തെ പരിചയപ്പെടാനും ഇതിലൂടെ സാധിക്കും. കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് ഷാജി, പി.പി. ജാസിർ, മുഹമ്മദ് മുഹിയുദ്ദീൻ, കെ.എം.സി.സി നേതാക്കളായ ഷരീഫ് വില്യാപ്പള്ളി, റഫീഖ് തോട്ടക്കര തുടങ്ങിയവരും പങ്കെടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.