Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാണാതായിട്ട്​ 17...

കാണാതായിട്ട്​ 17 ദിനം;  ടൈറ്റാനിയം തിലകൻ എവിടെയാണ്​..

text_fields
bookmark_border
കാണാതായിട്ട്​ 17 ദിനം;  ടൈറ്റാനിയം തിലകൻ എവിടെയാണ്​..
cancel

മനാമ: ബഹ്‌റൈനിലെ പ്രശസ്ത ഫുട്ബോൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ കാണാതായിട്ട്​​ 17 ദിനം പിന്നിടു​േമ്പാഴും അദ്ദേഹം എവിടെയാണന്നറിയാതെ കുഴങ്ങുകയാണ്​ സ്​ഥാപന ഉടമയും സുഹൃത്തുക്കളും ബന്​ധുക്കളും. അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അ​േന്വഷിച്ചുകൊണ്ടിരിക്കുകയാണെന്ന്​ തൊഴിൽ ഉടമ പറയുന്നു.  ഇന്ത്യൻ എബസിയിലും പരാതി നൽകിയിട്ട​ുണ്ട്​. കഴിഞ്ഞ ഫെബ്രുവരി മൂന്ന്​ ശനിയാഴ്​ച രാത്രി ഒമ്പതിന്​  ഇദ്ദേഹത്തെ ഇന്ത്യൻ ടാലൻറ്​ അക്കാദമിയിൽ നിന്നും താമസസ്ഥലത്തേക്ക്​ കാറിൽ കൊണ്ടാക്കിയതായിരുന്നതായും പിറ്റെന്ന്​ മുതൽ കാണാതാകുകയുമായിരുന്നു എന്നാണ്​ പരാതിയിൽ പറയുന്നത്​.

പിറ്റെദിവസം പകൽ പതിനൊന്നോടെ ഫോണിൽ വിളിച്ചപ്പോൾ  സ്വിച്ച്​ ഒാഫ്​ ആയിരുന്നുവത്രെ. പരാതിയെ തുടർന്ന്​ പോലീസ്​  അന്വേഷണം ഉൗർജിതമായി നടത്തുന്നുണ്ടെന്നാണ്​ അറിയുന്നത്​. എന്നാൽ തിലകനെ കുറിച്ചുളള വിവരങ്ങൾ മാത്രം ലഭിക്കുന്നില്ല. എന്ത്​ സംഭവിച്ചുവെന്ന കാര്യത്തിൽ അടുത്ത സുഹൃത്തുക്കൾപോലും ഒരു നിഗമനത്തിൽ എത്താനും കഴിയുന്നില്ല. എട്ട്​ വർഷമായി ബഹ്​റൈനിലുള്ള ഇൗ അറുപതുകാരൻ പ്രവാസികൾക്കിടയിൽ സൗമ്യത കൊണ്ടും ഫുട്​ബോൾ പ്രണയം കൊണ്ടും പ്രിയപ്പെട്ടവനാണ്​. ടൈറ്റാനിയം മുൻ ടീം അംഗമായ ഇദ്ദേഹം ടൈറ്റാനിയം തിലകൻ എന്നും ഏറ്റവും അടുപ്പമുള്ളവരിൽ തിലകേട്ടൻ എന്നുമാണ്​ അറിയപ്പെടുന്നത്​. 

കളിക്കളത്തിലെ പഴയ പടക്കുതിരയായ ഇദ്ദേഹം ഒന്നര വർഷമായി ഇന്ത്യൻ ടാലൻറ്​ അക്കാദമിയിൽ ചേർന്ന്​ പരിശീലക​​​െൻറ റോളിലാണ്​. പുതിയ പ്രതിഭകളെ കണ്ടെത്താനും കളിക്കളത്തിൽ മായാജാലം സൃഷ്​ടിക്കാനുമുള്ള ഇദ്ദേഹത്തി​​​െൻറ ചാതുരി ഒന്നുവേറെയാണ്​. വെള്ളി, ശനി ദിനങ്ങളിലാണ്​ ക്ലാസ്​. എം.ബി.എക്കാരിയായ മകളെ ബഹ്​റൈനിലേക്ക്​ ജോലിക്കായി കൊണ്ടുവരാൻ ഇദ്ദേഹം വിസ അയച്ചുകൊടുത്തിരുന്നുവത്രെ. ഫെബ്രുവരി ഒന്നിന് മകളുടെ ഫോണിൽ ‘ഉടൻ ബഹ്​റൈനിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു’ എന്ന്​ മെസേജ്​ അയച്ചിരുന്നതായും പറയപ്പെടുന്നു. 

ഇതിനുശേഷം ഇതുവരെയും വീട്ടുകാർക്കും മറ്റ്​ വിവരമില്ല. മകൻ എം.ബി.എക്ക്​ പഠികുകയാണ്​. ഭാര്യക്ക്​ ജോലിയില്ല. കുടുംബം ഇദ്ദേഹത്തി​​​െൻറ വരുമാനത്തെ ആശ്രയിച്ചാണ്​ കഴിയുന്നത്​. വീട്ടുകാർ എല്ലാദിവസവും വിളിച്ച്​ അന്വേഷിക്കാറുണ്ടെന്ന്​ തൊഴിൽ ഉടമ പറഞ്ഞു. എല്ലാവരും ജിഞ്​ജാസയിലാണ്​. ഒപ്പം അദ്ദേഹത്തിന്​ ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയിലും. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നവർ ബന്​ധപ്പെടേണ്ട നമ്പർ: +973 33338916

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstitanium thilakan
News Summary - titanium thilakan-bahrain-gulf news
Next Story