ടൈറ്റൻ വാച്ചുകളുടെ ‘ഗിഫ്റ്റ് ഓഫ് ഗോൾഡ്’ ദീപാവലി കാമ്പയിനുമായി കേവൽറാം
text_fieldsമനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ‘ഗിഫ്റ്റ് ഓഫ് ഗോൾഡ്’ ദീപാവലി കാമ്പയിനുമായി ബഹ്റൈനിലെ റീട്ടെയിൽ രംഗത്തെ പ്രമുഖരായ കേവൽറാം ആൻഡ് സൺസ്. ടൈറ്റൻ വാച്ചുകൾ വാങ്ങാനും സമ്മാനങ്ങളായി നൽകാനും ഒരുങ്ങുന്നവർക്ക് മികച്ച അവസരമാണ് കേവൽ റാം ഒരുക്കിയിരിക്കുന്നത്. 50 ദീനാറിന് മുകളിൽ വിലയുള്ള ഏതൊരു ടൈറ്റൻ വാച്ച് വാങ്ങുമ്പോഴും 0.5 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണനാണയം സൗജന്യമായി ലഭിക്കും.
ഒക്ടോബർ 16ന് ആരംഭിച്ച ഓഫർ സ്വർണനാണയങ്ങൾ തീരുന്നത് വരെ ലഭ്യമാകും. മനാമയിലെ ബാബ്-അൽ ബഹ്റൈൻ, ഡാന മാൾ, ഗുദൈബിയ, ലുലു ഹൈപ്പർ മാർക്കറ്റ് ഹിദ്ദ്, റാംലി മാൾ, അൽ ഹയാത് ഷോപ്പിങ് സെന്റർ, ലുലു ഹൈപ്പർ മാർക്കറ്റ് റിഫ എന്നിവയുൾപ്പെടെ എല്ലാ കേവൽറാം സ്റ്റോറുകളിലും കിയോസ്കുകളിലും ഈ അവസരം പ്രയോജനപ്പെടുത്താം.
ഏറ്റവും പുതിയതും പ്രീമിയം നിലവാരത്തിലുമുള്ളതുമായ ടൈറ്റൻ എഡ്ജ്, ടൈറ്റൻ രാഗ കോക്ടെയിൽസ്, ടൈറ്റൻ ഓട്ടോമാറ്റിക് തുടങ്ങി മികച്ച വാച്ച് കലക്ഷനുകളാണ് ടൈറ്റൻ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ പർച്ചേസിനും www.kewalrams.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

