
ടൈറ്റൻ സുഗന്ധദ്രവ്യങ്ങൾ ഇനി ബഹ്റൈനിലും
text_fieldsസുഗന്ധദ്രവ്യ വിപണിയിൽ ഇതിനകം സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞ ആഗോള ബ്രാൻഡായ ടൈറ്റൻ ബഹ്‌റൈൻ വിപണിയിലും ഇനി ലഭ്യം. സമീപകാല വിപണി വിശകലനം അനുസരിച്ച് ജി.സി.സിയിലെ സുഗന്ധദ്രവ്യ വിപണി വളർച്ചയിലാണ്.
ഈ സാഹചര്യത്തിലാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ് സുഗന്ധദ്രവ്യ വിപണിയിലേക്കും തങ്ങളുടെ കാൽവെപ്പ് നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ പിൻബലമുള്ള ഇന്ത്യയിലെ ആദ്യത്തെ മികച്ച സുഗന്ധദ്രവ്യ ബ്രാൻാണ് ടൈറ്റൻ.
ബഹ്റൈനിലുടനീളം പ്രമുഖ പെർഫ്യൂം റീട്ടെയിലർമാരായ BLSH, Lifestyle by Centrepoint എന്നിവയിൽ ടൈറ്റൻ ഉൽപന്നങ്ങൾ ലഭ്യമാണ്. കേവൽറാം & സൺസാണ് ബഹ്‌റൈനിലെ വിതരണക്കാർ.
വിശിഷ്ടമായ പെർഫ്യൂമുകളുടെ ശ്രേണിയാണ് ടൈറ്റൻ അവതരിപ്പിക്കുന്നത്.ഫ്രാൻസിൽ രൂപകൽപ്പന ചെയ്ത പ്രദേശത്തിന്റെ തനതായ അഭിരുചികൾക്കിണങ്ങുന്ന ഉൽപന്നങ്ങൾ രൂപപ്പെടുത്തിയിരിക്കുകയാണ് ടൈറ്റൻ.
ലോകപ്രശസ്ത മാസ്റ്റർ പെർഫ്യൂമർമാരുടെ കരസ്പർശത്താൽ രൂപകല്പന ചെയ്യപ്പെട്ടതും പരമ്പരാഗതവും സമകാലികവുമായ ആവശ്യകതകൾ നിറവേറ്റുന്നതുമായ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഓരോ മാനസികാവസ്ഥയ്ക്കും, ചടങ്ങുകളിലും അനുയോജ്യമായ സുഗന്ധം ടൈറ്റൻ ഉറപ്പാക്കുന്നു.
Pristine ന്റെ പുത്തൻ സിട്രസ് സുഗന്ധം മുതൽ, Skinn Nox Femme ന്റെ കുങ്കുമപ്പൂവിന്റെയും റോസാപ്പൂവിന്റെയും വ്യത്യസ്തതകളെ സമന്വയിപ്പിക്കുന്ന തീവ്രവും മൃദുലവുമായ സുഗന്ധ വ്യത്യസ്ഥതകൾ ടൈറ്റൻ പ്രദാനം ചെയ്യുന്നു. സ്ത്രീത്വത്തെ ആകർഷിക്കുന്ന വ്യത്യസ്ഥ നിര സുഗന്ധങ്ങൾ മുതൽ മാസ്റ്റർ പെർഫ്യൂമർ എർമെനിഡിസ് അടുത്തിടെ പുറത്തിറക്കിയ Noura ശ്രേണി വരെ ടൈറ്റൻ ന്റെ ആകർഷകങ്ങളാണ്. പെർഫ്യൂമറി എന്ന ആർട്ടിനെ അതിന്റെ എല്ലാ മഹത്വത്തിലും ആഘോഷിക്കുന്ന കാലാതീതമായ സുഗന്ധ ദ്രവ്യങ്ങളാണ് ടൈറ്റൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആധുനിക പുരുഷന്മാരുടെ അഭിരുചിക്ക് ഇണങ്ങുന്ന തീവ്രമായ Skinn Nox Homme ടൈറ്റൻ അവതരിപ്പിച്ചിട്ടുണ്ട്, പാച്ചെളിയുടേയും വാനിലയുടേയും ഒപ്പം കുങ്കുമ ത്തിന്റെയും അമ്പറി മസ്കിന്റെയും സുഗന്ധങ്ങളുടെ മിശ്രണത്തിലൂടെ കുലീനമായ സുഗന്ധ ശ്രേണിയാണ് Skinn Nox Homme പ്രദാനം ചെയ്യുന്നത്.
നിർഭയ, സാഹസിക പ്രിയരായ പുരുഷന്മാരുടെ നൊമാഡിക് സ്പിരിറ്റിനിണങ്ങുന്നതാണ് ടൈറ്റൻ ന്റെ Escapade, തീക്ഷ്ണവും ആകർഷണീയവുമായ കുങ്കുമപ്പൂവിന്റെയും ആംബെറി മസ്‌കിന്റെയും മാസ്മരികതകളുമായി എലൈറ്റ് വിഭാഗത്തിനായി പ്രത്യേക ശ്രേണി തന്നെ ടൈറ്റൻ നിരത്തിയിരിക്കുന്നു.
നൂറ്റാണ്ടുകളായി അറേബ്യൻ നാടിന്റെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് സുഗന്ധദ്രവ്യങ്ങൾ. ബഹുമാനത്തിന്റെയും ആദരവിന്റെയും പ്രതീകമായും ഉദാത്ത കലയുടെ രൂപമായും പ്രകൃതിസൗന്ദര്യത്തിന്റെ പ്രകടനമായും പെർഫ്യൂമുകൾ ശോഭിക്കുന്നു. പുരാതന പെർഫ്യൂമറി കലയുടെ വൈശിഷ്ട്യങ്ങളെ ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള ചേരുവകൾ ചേർത്താണ് ടൈറ്റൻ പെർഫ്യൂമുകളുടെ നിർമ്മിതി. ബഹ്‌റൈൻ വിപണിയിൽ ടൈറ്റൻ ഉൽപന്നങ്ങൾ എത്തിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ടൈറ്റൻ ഇന്റർനാഷണൽ ബിസിനസ് ഹെഡ് ഗൗരവ് മിധ പറഞ്ഞു.
'എല്ലാവർക്കും വേണ്ടിയുള്ള സുഗന്ധദ്രവ്യങ്ങൾ' എന്ന ടൈറ്റൻ ന്റെ മുദ്രാവാക്യം എല്ലാവർക്കും മികച്ചത് നൽകാമെന്ന വാഗ്ദാനത്തിന്റെ തെളിവാണ്. പ്രാദേശിക ഉപഭോക്താക്കൾ മികച്ചതും ഗുണമേൻമയുള്ളതുമായ സുഗന്ധങ്ങളാണ് ഇഷ്ടപ്പെടുന്നത്. അവരുടെ അഭിരുചികളെ തൃപ്തിപ്പെടുത്താൻ ടൈറ്റന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേവൽറാം ഫ്ലാഗ്ഷിപ്പ് ഡിപ്പാർട്ട്മെന്റ്സ്റ്റോർ ബാബ് അൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ, കേവൽറാം ബോട്ടിക് ദാന മാൾ, കേവൽറാം കിയോസ്ക് റാംലി മാൾ, കേവൽറാം കിയോസ്ക് ലുലു മാൾ റിഫ, കേവൽറാം കിയോസ്ക് അല്‍ ഹയാത്ത് ഷോപ്പിംഗ് സെന്റർ, എന്നിവിടങ്ങളിൽ ഈ ഉൽപന്നങ്ങൾ ലഭിക്കും. കൂടാതെ ഓൺലൈൻ ഷോപ്പിംഗ്നായി https://kewalrams.com സന്ദർശിക്കുക.
കൂടുതൽ വിശദാംശങ്ങള്‍ക്കായി +973 39749686 ബന്ധപ്പെടുക. അല്ലെങ്കിൽ https://www.instagram.com/kewalram.bh https://www.facebook.com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
