തുമ്പക്കുടം അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsതുമ്പക്കുടം അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ-സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ജുഫൈർ മാർവിഡാ ടവറിൽ ആഘോഷിച്ചു.
അത്തപ്പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങളും മിമിക്സ് പരേഡും അരങ്ങേറി.
ബഹ്റൈനിലെ മികച്ച ഗായകരുടെ ഗാനമേളയോടൊപ്പം മോൻസിയുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങളുടെ ഗാനാലാപനവും ഉണ്ടായി. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം പരിപാടിയിൽ പങ്കെടുത്ത ഏവർക്കും സമ്മാനങ്ങളും കൈമാറി. ജോജി കോമാട്ടെത്ത്, വർഗീസ് മോടിയിൽ, പ്രകാശ് കോശി, ജോയി മലയിൽ, സെക്രട്ടറി കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

