Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൃ​ശൂ​ർ...

തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
cancel
camera_alt

തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​നി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ മു​ഖ്യാ​തി​ഥി​ക്കൊ​പ്പം

Listen to this Article

മ​നാ​മ: തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലും​നി (ടെ​ക്ക) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റി​ന്റെ 25ാം വാ​ർ​ഷി​കാ​ഘോ​ഷം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സു​ശാ​ന്ത് കു​രു​ന്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്റൈ​നി​ലെ വി​വ​ധ രം​ഗ​ങ്ങ​ളി​ൽ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി വ​രു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

പി​ന്ന​ണി ഗാ​യ​ക​രാ​യ ശ്വേ​ത അ​ശോ​ക്, ശ്രീ​ജി​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ, ഭ​ര​ത് സ​ജി​കു​മാ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ നൈ​റ്റും സാ​രം​ഗി ശ​ശി​ധ​ർ കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്ത നൃ​ത്ത​വും സ​ദ​സ്സി​ന് ആ​വേ​ശ​മാ​യി.

ബ​ഹ്റൈ​നി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ‘ടെ​ക്ക’ അം​ഗ​ങ്ങ​ളെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. മു​ഖ്യാ​തി​ഥി​ക്കു​ള്ള ഉ​പ​ഹാ​രം ‘ടെ​ക്ക’ പ്ര​സി​ഡ​ന്റ് ബി​ജു ആ​ന്റോ ​കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​ഷ്ക്ക​ര​ൻ സ്വാ​ഗ​ത​വും, അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള എ​ൻ​ജി​നീ​യ​ർ​സ് ഫോ​റം പ്ര​സി​ഡ​ന്റ് അ​രു​ൺ അ​ര​വി​ന്ദ്, നെ​ക്സ പ്ര​സി​ഡ​ന്റ് പ്ര​ജി​ത് പ​ത്മ​നാ​ഭ​ൻ, ടി.​കെ.​എം പ്ര​സി​ഡ​ന്റ് ഹാ​രീ​സ്‌​മോ​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. നീ​ന വി​ൽ‌​സ​ൺ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Thrissur Engineering College Alumni Bahrain Chapter celebrates Silver Jubilee
Next Story