തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം വെള്ളിയാഴ്ച
text_fieldsമനാമ: തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ (ടെക്ക) ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 25ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ബഹ്റൈൻ കേരളീയ സമാജവുമായി സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ തൃശൂർ എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥികളുടെ ഐക്യവും സൗഹൃദ ബന്ധവും ശക്തിപ്പെടുത്തുന്ന ഈ ആഘോഷ പരിപാടി 2026 ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥിയും ഇൻഫോപാർക്ക് കേരളയുടെ സി.ഇ.ഒയുമായ സുശാന്ത് കുരുന്തിൽ ആണ് മുഖ്യാതിഥി. ഐ.ടി രംഗത്തും ബിസിനസ് മാനേജ്മെന്റിലും മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം, കേരളത്തിലെ ഐ.ടി വരുമാനവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വ്യക്തിയാണ്. കൂടാതെ, പ്രശസ്ത പിന്നണി ഗായകരായ ശ്വേത അശോക്, ശ്രീജിഷ് സുബ്രഹ്മണ്യൻ, ഭരത് സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിക്ക് പ്രത്യേക ആകർഷണമായിരിക്കും. പരിപാടി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ‘ടെക’ ജനറൽ സെക്രട്ടറി രാജേഷുമായി (39106520) ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

