Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൃക്കാക്കര മണ്ഡലം...

തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

text_fields
bookmark_border
തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
cancel
camera_alt

കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃക്കാക്കര ഉപതെഞ്ഞെടുപ്പു കൺവെൻഷൻ അസൈനാർ കളത്തിങ്കൽ ഉദ്​ഘാടനം ചെയ്യുന്നു 

Listen to this Article

മനാമ: ബഹ്‌റൈൻ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു.

രണ്ടാമതും അധികാരത്തിൽ കയറിയ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികളിൽ ശക്തമായി പ്രതികരിക്കുവാനും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.

ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു.

കെ.എം.സി.സി സൗത്ത് സോൺ പ്രസിഡന്‍റ് റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും ട്രഷറർ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. ഷാനവാസ്, അൻസിഫ്, ഖലീൽ, സുലൈമാൻ, ഹനീഫ, അനീഷ്, സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election conventionThrikkakara constituency
News Summary - Thrikkakara constituency held an election convention
Next Story